Latest NewsKerala

സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി കുറ്റക്കാരന്‍

പാലാ:  സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതിയായ സതീഷ് കുമാര്‍ കുറ്റക്കാരനെന്ന് പാലാ ഡിസ്ട്രിക്‌ട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സതീഷ് കുമാറിനെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. പാലാ കാര്‍മലീത്ത മഠാംഗമായിരുന്ന 69കാരി സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച്‌ കൊന്ന കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഹരിദ്വാറില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിലും സതീഷ് ബാബു പ്രതിയാണ്.

മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പെെക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്നും പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതിലും വിചാരണ നടന്ന് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button