തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കോടതി വിധിയെയല്ല മറിച്ച് വിഷയത്തോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് സംബീത് പാത്ര.
വിധികളെ കുറിച്ച് ചര്‍ച്ചയാവും. എന്നാല്‍ വിശ്വാസികളിലുണ്ടാവുന്ന സംഘര്‍ഷം ഉള്‍ക്കൊള്ളാതെ വിധി നടപ്പാക്കാനുള്ള വ്യഗ്രതയാണ് സംസ്ഥാന സര്‍ക്കാരില്‍ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. ആചാരം സംരക്ഷിക്കപ്പെടണമെന്നതാണ് ബിജെപിയുടേത്. ഒരു പ്രത്യേക വിഭാഗത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ടുള്ള മതേതരത്വമാണ് ഇവിടെ നടപ്പിലാക്കുന്നത്.
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ ബിജെപി പ്രവര്‍ത്തകര്‍ തടയുന്നതായി അറിവില്ലെന്നും വിഷയത്തില്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും സംബീത് പാത്ര പറഞ്ഞു. റഫേല്‍ വിഷയത്തില്‍ വിശദീകരണവുമായ രാജ്യത്തിന്റെ 70 കേന്ദ്രങ്ങളില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ക്കുക എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സംബീത് പാത്ര കേരളത്തിലെത്തിയത്. റഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സുപ്രീം കോടതിയെ പോലും തള്ളി കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments