Latest NewsKerala

പി.കെ ശശി എം.എല്‍.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഹൈകോടതിയില്‍ ഹര്‍ജി

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമമുണ്ട്. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന യുവതിയുടെ പരാതിയില്‍ ക്രമിനല്‍ നടപടി ക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

എറണാകുളം: പാര്‍ട്ടി വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ സി പി എം പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്ന പി.കെ ശശി എം.എല്‍.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി എത്തി. പാലക്കാട് എഴുവന്തല സ്വദേശി ടി. എസ് കൃഷ്ണകുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമമുണ്ട്. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന യുവതിയുടെ പരാതിയില്‍ ക്രമിനല്‍ നടപടി ക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

പാലക്കാട് ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് പി കെ ശശി എംഎല്‍എക്കെതിരെ ലൈംഗീകപീഡനാരോപണ പരാതിയുമായി സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. ആദ്യം ഈ വിഷയത്തില്‍ എ കെ ബാലനും പി കെ ശ്രീമതിയും ചേര്‍ന്ന അന്വേഷ കമ്മീഷന്‍ ആണ് അന്വേഷിച്ചിരുന്നത്എ.ന്നാല്‍ ഈ കമ്മീഷന്‍ പരാതിയില്‍ നടപടി എടുത്തിരുന്നില്ല.

തുടര്‍ന്ന് യുവതി കേന്ദ്രനേതൃത്വത്തിന് കത്തെഴുതി. കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് പിന്നീട് സംസ്ഥാന നേതൃത്വം പി കെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. എന്നാല്‍ യുവതി ഈ നടപടി മതിയായതല്ല എന്ന പേരില്‍ വീണ്ടും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button