പാലക്കാട്: പി.കെ ശശി എംഎൽഎയ്ക്കെതിരായ അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചു. പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗം നൽകിയ പീഡന പരാതിയിലാണ് പി.കെ ശശിക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. കാലാവധി അവസാനിച്ചതോടെ പി.കെ ശശി പ്രാഥമിക അംഗത്വത്തിലേക്ക് തിരികെ വരും.
പാലക്കാട് ജില്ലാ ഡിവൈഎഫ്ഐ വനിതാ നേതാവ് പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയിന്മേൽ മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയും അംഗങ്ങളായ കമ്മീഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് നടപടിയെടുത്തത്. സസ്പെൻഷൻ സമയത്ത് പാർട്ടി പരിപാടികളിൽ പി.കെ ശശിയെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ പൊതു പരിപാടികളിലും നിയമസഭാകക്ഷി യോഗത്തിലും ശശിക്ക് പങ്കെടുക്കാൻ വിലക്കുണ്ടായിരുന്നില്ല.
Post Your Comments