Latest NewsIndia

‘2019 ൽ വിശാല സഖ്യമുണ്ടാകും, പികെ ശശിക്ക് ലഭിച്ചത് പരമാവധി ശിക്ഷ’ :​യെച്ചൂരി

തെരഞ്ഞെടുപ്പിന് ശേഷം മതേതര സർക്കാർ അധികാരത്തിൽ വരാനുള്ള നടപടികളുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു

ന്യൂഡൽഹി: പീഡന പരാതികളെ പാർട്ടി ഗൌരവത്തോടെ കാണുന്നുവെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പീഡന പരാതിയിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത പികെ ശശിയെ ഉദ്ധരിച്ചാണ് യെച്ചൂരിയുടെ പ്രസ്താവന. പി കെ ശശിക്ക് ലഭിച്ചത് ഏറ്റവും വലിയ ശിക്ഷാ നടപടിയാണെന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുക എന്നത് ഉയര്‍ന്ന ശിക്ഷയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വിശാല സഖ്യമുണ്ടാകാനുള്ള സാധ്യത യെച്ചൂരി തള്ളിക്കളഞ്ഞില്ല. തെരഞ്ഞെടുപ്പിന് ശേഷം മതേതര സർക്കാർ അധികാരത്തിൽ വരാനുള്ള നടപടികളുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. ദേശീയ മാധ്യമങ്ങളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button