Latest NewsKerala

വനിതാ മതിൽ ; കോടിയേരിക്ക് എൻഎൻഎസിന്റെ മറുപടി

കോട്ടയം : സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന വനിതാ മതിൽ വിഷയവുമായി ബന്ധപ്പെട്ട്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എന്‍.എസ്.എസ്. കോടിയേരിഅത് ഓർമിക്കണം. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. നിരീശ്വരവാദത്തിന് എതിരുമാണ്.

എന്‍എസ്എസിനെ ആര്‍എസ്എസ് വിഴുങ്ങുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് എന്‍ എസ് എസിന്റെ പ്രസ്താവന. എന്‍എസ്എസിനെ ആക്ഷേപിക്കാന്‍ ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തില്‍ പറ്റിയ വീഴ്ചകള്‍ തിരുത്താനാണ് സ്വയം ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button