ചണ്ഡിഗഡ്: വ്യോമസേനയുടെ ചരക്ക് നീക്ക ശേഷിയില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ചരക്ക് വിമാനങ്ങള്‍.ചണ്ഡീഗഡ് വ്യോമത്താവളത്തില്‍ നിന്നും 16 ചരക്ക് വിമാനങ്ങളിലായി 463 ടണ്‍ സാധനങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലഡാക്ക് മേഖലയിലെ വിവിധ എയര്‍ ഫീല്‍ഡുകളിലായി എത്തിച്ചത്.
സി-17 ഗ്ലോബ്മാസ്റ്റര്‍ (70 ടണ്‍ ശേഷി), ഐഎല്‍-76 ഗജരാജ് (45 ടണ്‍), എഎന്‍ – 32 (6 ടണ്‍) വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ 500 ടണ്‍ സാധനങ്ങള്‍ അതിര്‍ത്തിയില്‍ എത്തിക്കുക എന്ന പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനൊരു മുന്നേറ്റം നടത്തിയത്. വലിയ വിമാനങ്ങള്‍ ലേയില്‍ സാധനങ്ങളിറക്കി, ചെറു വിമാനങ്ങള്‍ മുന്നണിയിലും സാധനങ്ങള്‍ ഇറക്കി.
Post Your Comments