Latest NewsBikes & ScootersAutomobile

ഡ്യൂക്ക് 790യെ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ തയാറെടുത്തു കെടിഎം

ഡ്യൂക്ക് 790യെ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ തയാറെടുത്തു കെടിഎം. സ്‌കാല്‍പ്പെല്‍ എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന 790 ഡ്യൂക്ക് മിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍, വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ എന്നിവ പ്രധാന സവിശേഷതകൾ.

ktm duke 790

കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ 99 സിസി എഞ്ചിൻ 105 bhp കരുത്തും 85 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നു. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ച് ഉൾപ്പെടുത്തിയിരിക്കുന്നു.

43 mm WP അപ്‌സൈഡ് ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷനും മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്ക് സുരക്ഷയും നിറവേറ്റും. ഈ വർഷാവസാനമോ അടുത്ത വർഷമോ വിപണിയിൽ എത്തുമെന്ന് കരുതുന്ന 790 ഡ്യൂക്കിന് ഏഴുലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button