നെയ്യാറ്റിന്‍കര : ജീവിതത്തിന്റെ അപ്രതീക്ഷിതമായ മലക്കം മറിച്ചിലുകള്‍ക്കിടയിലും മനസ്സ് കൊണ്ട് തോറ്റു കൊടുക്കാന്‍ തയ്യാറാകാതെ യുവാവ്. കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരനായിരുന്ന വഴുതുര്‍ പുത്തന്‍ വീട്ടില്‍ അല്‍താരിഫിന് കോടതി വിധിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കണ്ടക്ടര്‍ ജോലി നഷ്ടമായി.
ബിരുദധാരിയായ അല്‍താരിഫ് 2008ലാണ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ കണ്ടക്ടര്‍ ആയി ചേരുന്നത്. സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയും യൂണിയന്‍ നേതാക്കളുടെ ഉറപ്പിനു മേല്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. 54 ഡ്യൂട്ടി വരെ ചെയ്യേണ്ടി വന്ന മാസങ്ങള്‍. ഇതിനിടയില്‍ സ്വന്തം വീട് വെക്കുവാന്‍ പോലുമുള്ള കാശ് സ്വരുക്കൂട്ടുവാന്‍ ഇദ്ദേഹത്തിനായില്ല. സഹോദരന്റെ പണി തീരാത്ത വീട്ടിന്റെ മുകളിലത്തെ നിലയിലായിരുന്നു അല്‍്ത്താഫിന്റെയും ഭാര്യയുടെയും താമസം.
വരുമാനമില്ലാതെ എത്ര നാള്‍ ഇങ്ങനെ കഴിയും എന്ന ചിന്തയില്‍ നിന്നാണ് പണ്ടു പഠിച്ച ഓട്ടോറിഷ പണി വീണ്ടും പ്രയോഗിച്ചാലോ എന്ന് അല്‍ത്താരിഫ് ചിന്തിച്ചത്. ഒട്ടും താമസിച്ചില്ല പിറ്റേന്ന് തന്നെ വാടക ഓട്ടോറിക്ഷയുമായി കാക്കി യൂണിഫോമില്‍ അല്‍ത്താരിഫ് ടിബി ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിലെത്തി. അല്‍ത്താരിഫിനെ പോലെ നിരവധി കുടുംബങ്ങളാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാവി അനിശ്ചിതത്വത്തിലായി ദുരിതമനുഭവിക്കുന്നത്.
Post Your Comments