വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരുന്നു പ്രയാസ് റായ് ബര്‍മാന്‍. തന്റെ ആദ്യ സീസണായിട്ടുപോലും ഈ പതിനാറുകാരന് മിന്നിത്തിളങ്ങുകയായിരുന്നു സീസണിലുടനീളം. തുടര്‍ന്ന് ഈ ലെഗ് സ്പിന്നരെ ബാംഗ്ലൂര്‍ ഇത്തവണ സ്വന്തമാക്കിയത് ഒന്നര കോടിക്കാണ്.
എന്നാല്‍ അതിലേറെ ഈ താരത്തെ സന്തുഷ്ടനാക്കിയത് ഇഷ്ട താരമായ വിരാട് കോഹ്ലിയുടെ കൂടെ കളിക്കാന്‍ അവസരം ലഭിച്ചതിലാണ്. ”ഏതൊരു ഇന്ത്യന്‍ യുവാവിനെയും പോലെ വിരാട് കോഹ്ലി തന്നെയാണ് എന്റെയും പ്രചോദനം. അദ്ദേഹത്തെ കാണാനും ഒപ്പമിരുന്ന് ഒരു സെല്‍ഫിയെടുക്കാനും ഒരുപാട് ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ന് എന്റെ നായകനൊപ്പം ഡ്രെസ്സിങ് റൂം പങ്കിടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു..” പ്രയാസ് റായ് ബര്‍മാന്‍ പറയുന്നു.
ടേണിങ്ങിലും സ്പിന്നിങ്ങിലും അത്ര മികച്ചതാരമല്ല പ്രയാസ്. എന്നാല്‍ വേഗതയിലും കൃത്യതയിലും പ്രയാസിന്റെ ബൌളിങ് മികവ് തെളിയിക്കുന്നു. 6’1 ഉയരമുള്ള ഈ ലെഗ് സ്പിന്നര്‍ പലപ്പോഴും ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ ആദ്യ കളിയില്‍ തന്നെ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ കൊയ്താണ് പ്രയാസ് ആരംഭിച്ചത്. കൂടാതെ ഈ സീസണില്‍ 11 വിക്കറ്റുകളും പ്രയാസ് നേടി.
Post Your Comments