KeralaLatest News

ദിലീപ് കേസിൽ നിലപാട് വ്യക്തമാക്കി സിബിഐ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി കോടതി തള്ളി. കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും നിലവിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വ്യക്തമാക്കി. രേഖകൾ പരിശോധിച്ചതിൽ അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു.

കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പല തവണ തള്ളിയിരുന്നു. കേസ് ഇനി 29നു വീണ്ടും പരിഗണിക്കും. ജനുവരി 5 വരെ വിദേശത്തു തങ്ങാനുള്ള അനുവാദമാണു ദിലീപിനു കോടതി നൽകിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button