ഭക്ഷണത്തില്‍ തേങ്ങാപ്പാല്‍ ഉപയോഗിക്കുന്നത് മലയാളികളുടെ ശീലമാണ്. തേങ്ങാപ്പാല്‍ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെ നല്ലതാണ്. മുടി തഴച്ച് വളരാനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലൊരു പ്രതിവിധിയാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലില്‍ വിറ്റാമിന്‍ സി, ഇ, അയണ്‍, സോഡിയം, കാത്സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തെ ചുളിവുകള്‍ അകറ്റാം…
ചര്‍മ്മത്തിന് മൃദുലത നല്‍കാനും ചുളിവുകള്‍ അകറ്റാനും തേങ്ങാപ്പാല്‍ സഹായിക്കും. അരക്കപ്പ് തേങ്ങാപ്പാലില്‍ ഒരു വലിയ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് ചര്‍മ്മത്തിലും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക.
കരുവാളിപ്പ് അകറ്റാന്‍…
വെയിലേറ്റത് മൂലമുള്ള കരുവാളിപ്പ് അകറ്റാന്‍ നാല് വലിയ സ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ചെറിയ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി വൃത്തിയാക്കുക. കരവാളിപ്പ് അകലാനും ചര്‍മ്മം സുന്ദരമാകാനും ഈ കൂട്ട് സഹായിക്കും.
Post Your Comments