Latest NewsNewsBeauty & StyleLife StyleHealth & Fitness

ചര്‍മ്മത്തിനും മുടിസംരക്ഷണത്തിനും നാളികേരപ്പാല്‍

നാളികേരപ്പാല്‍ കറികള്‍ക്ക് രുചി നല്‍കാന്‍ മാത്രമല്ല, ഉപയോഗിക്കുക. ഇത് സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. കൂടാതെ, ചര്‍മ്മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്. നാളികേരപ്പാല്‍ വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന നല്ലൊരു മോയിസ്ചറൈസറാണ്.

* വരണ്ട ചര്‍മ്മമാണെങ്കില്‍ നാളികേരപ്പാല്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

* ഒരു കപ്പ് നാളികേരപ്പാലും അരക്കപ്പ് പനിനീരും ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുളിച്ചാല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറിക്കിട്ടും.

* നാളികേരപ്പാല്‍, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത മിശ്രിതം സൗന്ദര്യസംരക്ഷണത്തിന് പറ്റിയ മാര്‍ഗമാണ്.

Read Also : മൊ​ബൈ​ൽഷോപ്പ് കു​ത്തി​ത്തു​റ​ന്ന് മോഷണം: ഡ​ൽ​ഹി സ്വ​ദേ​ശി​കളായ നാ​ല് പേ​ർ​ക്ക് ഒന്നരവർഷം തടവും പിഴയും

* സൂര്യാഘാതത്തിന് പരിഹാരമായും നാളികേരപ്പാല്‍ ഉപയോഗിക്കാം. സണ്‍ബേണ്‍ ഉണ്ടായ സ്ഥലത്ത് ഇത് നേരിട്ട് പുരട്ടാവുന്നതാണ്.

* സോറിയാസിസ്, ഡെര്‍മറ്റെറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായും നാളികേരപ്പാല്‍ ഉപയോഗിക്കാന്‍ സാധിക്കും.

* നാളികേരപ്പാലിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തില്‍ നിന്നും അണുബാധയുണ്ടാക്കുന്ന ബാക്ടീരിയയെ നീക്കുന്നു.

* നാളികേരപ്പാലും രക്തചന്ദനപ്പൊടിയും കൂട്ടിച്ചേര്‍ത്ത് ചര്‍മത്തില്‍ തേക്കുന്നതും നല്ലതാണ്.

* മുടി വളര്‍ച്ചയ്ക്കും താരനെ നശിപ്പിക്കുന്നതിനും നാളികേരപ്പാല്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button