Latest NewsKerala

നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും : എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയ എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “നവോത്ഥാനമൂല്യങ്ങൾ സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളത്. ഇത്തരത്തിൽ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകുമെന്നും അതൊക്കെ സർക്കാർ മറികടക്കുമെന്നും തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ന്യൂനപക്ഷദിനാചരണത്തിന്‍റെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ആർഎസ്എസ്സിനെയും,കോൺഗ്രസിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാനാണ് ആർഎസ്എസിന്റെ ശ്രമം. ആർഎസ്എസ്സിന്‍റെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഈ വർഗീയതയുമായി സമരസപ്പെടുകയാണ്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്നും കോൺഗ്രസിനെ ആർഎസ്എസ് വിഴുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button