
കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധി. ഡിസംബര്‍ 21 നും ഡിസംബര്‍ 26 നും ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മൂലവും ഇതിനിടയിൽ നാലാം ശനി, ക്രിസ്തുമസ്, ഞായറാഴ്ച്ച എന്നിവ വരുന്നതിനാലുമാണ് തുടർച്ചയായി ബാങ്കിന് അവധി വരുന്നത്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഡിസംബര്‍ 21 ലെ പണിമുടക്ക്. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയന നീക്കത്തിനെതിരെയാണ് ഡിസംബര്‍ 26 ലെ പണിമുടക്ക്. 21 ന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും ഡിസംബര്‍ 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുമാണ് പണിമുടക്കുന്നത്.
Post Your Comments