ഡൽഹി : മധ്യപ്രദേശിലും ചത്തീസ്ഗഢിലും കോൺഗ്രസ് കാർഷിക വായ്പകൾ എഴുതി തള്ളിയതിന് പിന്നാലെ ഗ്രാമീണ -കാർഷിക മേഖലകളിൽ ആശ്വാസ പദ്ധതിയുമായി ബിജെപിയും. അസമിൽ 600 കോടിരൂപയുടെ കാർഷിക എഴുതി തള്ളുന്നതായി സർബാനന്ദ സോനോവാൾ സർക്കാർ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചു.
25000 രൂപ വ്റരെയുള്ള കാർഷിക വായ്പകളുടെ 25 ശതമാനം എഴുതിത്തള്ളാനാണ് പദ്ധതിയെന്ന് അസം സർക്കാർ വക്താവും പാർലമെന്ററികാര്യ മന്ത്രിയുമായ ചന്ദ്രമോഹൻ പട്ടോവാരി അറിയിച്ചു.ആറുലക്ഷം കർഷകർ ഇളവിന് ഗുണഭോക്താക്കളാകുമ്പോൾ,സർക്കാരിനുണ്ടാകുന്ന അധികബാധ്യത 600 കോടിരൂപയോളം വരും. അടുത്ത സാമ്പത്തിക വര്ഷം മുതൽ 19 ലക്ഷത്തോളം കർഷകർക്ക് പലിശരഹിത വായ്പ നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
Post Your Comments