ന്യൂയോര്‍ക്ക് : ഈ മലയാളി സുന്ദരി ലോക പ്രശസ്ത ഫാഷന്‍ ഡിസൈനിങ് ബ്രാന്‍ഡിന്റെ അംബാസിഡര്‍ . ലോക പ്രശസ്ത ഫാഷന്‍ ഡിസൈനിങ് ബ്രാന്‍ഡിന്റെ അംബാസിഡറായാണ് ഒരു മലയാളി സുന്ദരി തലപ്പത്ത് എത്തിയിരിക്കുന്നത്. മാര്‍ക്ക് ജേക്കബ്സിന്റെ പ്രശസ്ത ഫാഷന്‍ ഡിസൈനിങ് ബ്രാന്‍ഡായ ഗ്ലോബല്‍ ബ്യൂട്ടിയുടെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രകാരിയും മോഡലുമായ റിയ ജേക്കബ് എന്ന മലയാളി പെണ്‍കുട്ടി.
ലക്ഷക്കണക്കിന് സുന്ദരിമാരെ പിന്‍തള്ളിയാണ് റിയ ജേക്കബ് മാര്‍ക്ക് ജേക്കബ്സിന്റെ പുതിയ മുഖമായി മാറിയിരിക്കുന്നത്. മോഡലെന്നതിലും ഉപരി വ്ലോഗറും മോട്ടിവേഷനല്‍ സ്പീക്കറും ചിത്രകാരിയും കൂടിയാണ് റിയ ജേക്കബ്. 24 കാരിയായ റിയ മാതാപിതാക്കളോടൊപ്പം ദുബായിലാണ് താമസം.
ഒരു ലക്ഷത്തിലധികം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ അവസരത്തിനായി മത്സരിച്ചത്. അതിനായി നിര്‍മിച്ച മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഫാഷനിലും സൗന്ദര്യത്തിലും വ്യക്തിത്വം കാത്തു സൂക്ഷിക്കണമെന്ന ആശയമാണ് റിയ പങ്കു വച്ചത്.
റിയയുടെ അവതരണം ശ്രദ്ധ നേടുകയും അവസാന പത്തില്‍ റിയ ഇടം നേടുകയും ചെയ്തു. പിന്നീട് പല കടമ്ബകള്‍ കടന്ന് വിജയിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഫാഷന്‍ ലോകത്തെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന മാര്‍ക്ക് ജേക്കബ്സിനെ നേരിട്ട് കാണാന്‍ സാധിച്ച അവസരം തന്നെ മറക്കാനാവാത്തതാണെന്ന് റിയ പറയുന്നു.
Post Your Comments