
ചെന്നൈ: കാഞ്ചീപുരത്ത് ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. ആളൊഴിഞ്ഞ സ്ഥലത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ, സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പത്തൊൻപതുകാരിയാണ് പീഡനത്തിന് ഇരയായതെന്നാണ് ലഭ്യമായ വിവരം.
കാഞ്ചീപുരത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ ബെംഗളൂരു– പുതുച്ചേരി ഔട്ടർ റിങ് റോഡിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പെൺകുട്ടിയും സുഹൃത്തും സംസാരിച്ചു നിൽക്കുന്നതിനിടയിൽ സമീപത്ത് മദ്യപിച്ചിരുന്നവർ ഇവരെ വളയുകയായിരുന്നു. സുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ദൂരസ്ഥലത്തേയ്ക്കു കൊണ്ടുപോയി പ്രതികൾ മാറി മാറി പീഡിപ്പിക്കുകയായിരുന്നു. അക്രമികളുടെ കയ്യിൽനിന്ന് രക്ഷപ്പെട്ട ആൺസുഹൃത്താണ് വിവരം ബന്ധുക്കളെ അറിയിച്ചത്.
റിപ്പബ്ലിക് ദിനം പൊടിപൊടിക്കാൻ ആമസോൺ, കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു
തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളിൽ ഒരാളായ വിമൽ കുമാർ(25) എന്നയാളെ അറസ്റ്റു ചെയ്ത പോലീസ് തുടർന്ന്, ഇയാളുടെ കൂട്ടാളികളായ മണികണ്ഠൻ(22), ശിവകുമാർ(20), വിഗ്നേഷ് (22), തെന്നരശ്(23) എന്നിവരെയും അറസ്റ്റു ചെയ്തു. പ്രതികൾ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments