KeralaLatest NewsIndia

സുഹൃത്തുമൊത്ത് യാത്രചെയ്യവെ അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ റോഡിലേക്ക് ചാടിയ മലയാളിയുവതി തമിഴ്‌നാട്ടിൽ കാറിടിച്ച് മരിച്ചു

ചെന്നൈ: സുഹൃത്തുമൊത്ത് യാത്ര ചെയ്യവെ അക്രമികളിൽ നിന്ന് രക്ഷപെടാൻ റോഡിലേക്ക് എടുത്തുചാടിയ മലയാളി യുവതി കാറിടിച്ച് മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. തൃശ്ശൂര്‍ സ്വദേശി എസ് പവിത്രയാണ് മരിച്ചത്. സുഹൃത്തായ പി. രമേഷിനൊപ്പം യാത്ര ചെയ്യുകയായിരുന്നു പവിത്ര.

ചെന്നൈയിലെ മദവാരത്ത് നിന്ന് തിരുവണ്ണാമലയിലേക്ക് പോകുകയായിരുന്നു ഇരുവരും. ചെന്നൈയിലെ ഒരു ടെക്‌സ്റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തുവരികയായിരുന്നു പവിത്ര. നഗരത്തിലെ ഒരു കോളേജില്‍ ബിരുദത്തിന് പഠിക്കുകയാണ് രമേഷ്.

വെള്ളിയാഴ്ച രാത്രിയോടെയാണ് തിരുവാണ്‍മലയിലേക്ക് ഇരുവരും യാത്ര തിരിച്ചത്. ഒലക്കൂര്‍ ടോള്‍ ഗേറ്റ് എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ തങ്ങളെ തടഞ്ഞുവെന്ന് രമേഷ് പറഞ്ഞു. ശേഷം രമേഷിന്റെ ഫോണ്‍ ഇവര്‍ തട്ടിപ്പറിച്ചു.

തുടര്‍ന്ന് പവിത്രയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി പവിത്ര റോഡിലേക്ക് ഓടുകയായിരുന്നു. അപ്പോഴാണ് ഒരു കാര്‍ പവിത്രയെ ഇടിച്ചിട്ടത്. പവിത്രയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയും ചെയ്തു. ഇത് കണ്ട അക്രമി സംഘവും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നാണ് രമേഷിന്റെ മൊഴി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഡെപ്യൂട്ടി ഐജി ദിശ മിത്തല്‍, ഡിഎസ്പി ദീപക് സിവാച്ച് എന്നിവര്‍ സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button