ചെറുതോണി : ഇടുക്കിയിലെ കുടിയേറ്റ ചരിത്രത്തെ ഓര്‍മ്മപ്പെടുത്താന്‍ സ്മാരകം ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെതാണ് പദ്ധതി. ചെറുതോണി ആര്‍ച്ച് ഡാമിന് സമീപത്തായി കുടിയേറ്റ സ്മാരകം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.
പത്തു കോടി രൂപ ചിലവ് വരുന്നതാണ് പദ്ധതി. കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് എന്ന നിലയിലാണ് പദ്ധതി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. വടക്കന്‍, എ.കെ.ജി. ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതിമകളും സമരചരിത്ര രേഖകളും സ്മാരകത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന ചരിത്ര മ്യൂസിയത്തില്‍ സ്ഥാപിക്കും. കൂടാതെ
കുടിയേറ്റ കര്‍ഷക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു ശില്‍പ്പവും പ്രധാന അകര്‍ഷണീയതയായിരിക്കും.
Post Your Comments