ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ വീണ്ടും തുറന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 40,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ചെറുതോണി, പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
Read Also : തമിഴ്‌നാട്ടില്‍ മഴയ്ക്ക് ശമനമില്ല: പലജില്ലകളിലും റെഡ് അലേര്‍ട്ട്, 21 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 2400.03 അടിക്ക് മുകളിലെത്താന്‍ സാധ്യതയുള്ളതിനാലും ജലനിരപ്പ് ക്രമീകരിക്കുന്നതിനുമാണ് ഷട്ടര്‍ തുറന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ ഇന്ന് രാവിലെ തുറന്നിരുന്നു. സെക്കന്റില്‍ 1544 ഘന അടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. 141 അടിയാണ് ഡാമില്‍ പരമാവധി സംഭരിക്കാവുന്ന റൂള്‍കര്‍വ്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments