KeralaLatest NewsNews

കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇ​ടു​ക്കി: കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇടുക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ ഉയരുന്നു. 2343.88 അ​ടി​യാ​ണ് ഇപ്പോഴത്തെ ജലനിരപ്പ്. തി​ങ്ക​ളാ​ഴ്​​ച 2342.78 അ​ടി​യാ​യി​രു​ന്നു . ക​ഴി​ഞ്ഞ വ​ര്‍​ഷം സം​ഭ​ര​ണി​യി​ല്‍ 2333.30 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.

Also Read:പാടത്ത് ക്യാമ്പ് നടന്നത് ജനുവരി 21ന് എന്ന് സൂചന: പത്തനാപുരത്തു തീവ്രവാദികൾ ലക്‌ഷ്യം വെച്ചത് പ്രധാനമന്ത്രിയെയോ?

ജി​ല്ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. കാ​ല​വ​ര്‍ഷം രണ്ടാഴ്ച പി​ന്നി​ടു​മ്പോള്‍ ഇ​തു​വ​രെ ജി​ല്ല​യി​ല്‍ ആ​റു​ ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണു​ള്ള​ത്. 30.27 സെ.​മീ. മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 28.41 ആ​ണ് കി​ട്ടി​യ​ത്. മഴ ശ​ക്ത​മാ​യ​തോ​ടെ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്റെ ആ​റ്​ ഷ​ട്ട​റും ഉ​യ​ര്‍​ത്തി ജ​ലം ഒ​ഴു​ക്കു​ന്നു​ണ്ട്. സ്​​പി​ല്‍​വേ​യി​ലൂ​ടെ മാ​ത്രം 63.75 മീ​റ്റ​ര്‍ ക്യൂ​ബ്​ അ​ള​വി​ലാ​ണ്​ ജ​ലം പു​റ​ന്ത​ള്ളു​ന്ന​ത്.

ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി മു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ 20 മു​ത​ല്‍ 30 സെന്‍റി​മീ​റ്റ​ര്‍​വ​രെ ഉ​യ​ര്‍​ത്തി നി​ശ്ചി​ത അ​ള​വി​ല്‍ ജ​ലം പു​റ​ത്തേ​ക്ക്​ ഒ​ഴു​ക്കി​യി​രു​ന്നു. 42 മീ​റ്റ​റാ​ണ്​ അ​ണ​ക്കെ​ട്ടി​ന്റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. അ​ണ​ക്കെ​ട്ട്​ തു​റ​ന്നു​വി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ടു​പു​ഴ​യാ​റ്റി​ലും ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

മണ്ണിടിച്ചിലിനും പ്രളയത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മലയോര മേഖലകളിൽ താമസിക്കുന്നവരും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button