തിരുവനന്തപുരം: മക്കളില്ലാത്തതിന്റെ ദു:ഖം മറക്കാന്‍ വർക്കല സ്വദേശികളായ ദമ്പതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദത്തെടുത്ത് വളര്‍ത്തിയ യുവതി ചെയ്ത ക്രൂര കൃത്യങ്ങൾ കേട്ടാൽ ആരായാലും ഞെട്ടും. വിവാഹം കഴിച്ചു വിട്ട യുവതി കൂട്ടുകാരിയുടെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ആദ്യഭര്‍ത്താവില്‍ ജനിച്ച കുരുന്നിനെ കൊലപ്പെടുത്തി. തുടർന്ന് യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് മനുഭവനില്‍ മനുവിന്റെ മകന് ഏകലവ്യനെ (രണ്ടര) കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉത്തര (20), കാമുകന് രജീഷ് (24) എന്നിവരെയാണ് കഴിഞ്ഞ ദിവസം വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞുമൊത്ത് വര്‍ക്കലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. പോലീസ് പറയുന്നത് ഇങ്ങനെ, മൂന്നു വര്‍ഷം മുമ്പാണ് പ്ളസ് ടു വരെ പഠിച്ച ഉത്തരയെ മനു വിവാഹം കഴിക്കുന്നത്. ഉത്തരയുടെ അയല്‍വാസിയെ മനുവിന്റെ സുഹൃത്താണ് വിവാഹം ചെയ്തത്. ഇവര്‍ നടത്തിയ ആലോചനയാണ് ഉത്തരയുടെയും ഗള്‍ഫിലായിരുന്ന മനുവിന്റെയും വിവാഹത്തില്‍ കലാശിച്ചത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകംതന്നെ നിസാര കാര്യങ്ങൾക്കു പോലും ഉത്തര മനുവുമായും മനുവിന്റെ മാതാപിതാക്കളുമായും കലഹമായി.
ഒരു വഴക്കിനിടെ ഭർത്തൃമാതാവിനെ ഉത്തര മണ്ണെണ്ണയൊഴിച്ചു തീകൊളുത്താൻ തുനിഞ്ഞതോടെ മനു ഉത്തരയുമായി വാടകവീട്ടിലേക്ക് മാറുകയായിരുന്നു. എന്നാലപ്പോഴും ഉത്തരയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. പിന്നീട് പ്രസവത്തിനായി ഉത്തര വര്‍ക്കലയിലെ വീട്ടിലേക്ക് പോയി. ഇതിനിടെ ഉത്തരയുടെ വളര്ത്തച്ഛന് പക്ഷാഘാതം ബാധിച്ച് കിടപ്പായതോടെ ഓട്ടോ ഡ്രൈവറായ മനുവും വര്‍ക്കലയിലേക്ക് താമസം മാറ്റി. മൂന്നുമാസം മുമ്പ് വരെ വര്‍ക്കലയില്‍ താമസിച്ച് ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മനുവിന്റെ പരിമിതമായ വരുമാനമായിരുന്നു ഉത്തരയുടെ പ്രശ്നം.
ആഡംബര ജീവിതത്തിനായി ഈ വരുമാനം തികയുന്നുണ്ടായിരുന്നില്ല. ഇതോടെ മനുവുമായും ഉത്തര സ്ഥിരം വഴക്കായി. ഇതിനിടെയാണ് സഹപാഠിയായ കൂട്ടുകാരിയുടെ ഭർത്താവുമായി ഉത്തര അടുക്കുന്നത്. ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകയായിരുന്നു ഉത്തര. പ്രണയം കടുത്തതോടെ ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ഉത്തരയ്ക്കൊപ്പം ജീവിക്കാന്‍ കൂട്ടുകാരിയുടെ ഭർത്താവ് രജീഷ് തീരുമാനിച്ചതോടെ മനുവിനെയും തളര്‍ന്നുകിടക്കുന്ന വളര്‍ത്തച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് കുഞ്ഞുമായി ഉത്തര അയാള്‍ക്കൊപ്പം പോയി.മനു കേസ് കൊടുത്തെങ്കിലും കോടതി ഉത്തരയെ രാജേഷിനൊപ്പം അയച്ചു.
എന്നാൽ കുഞ്ഞിനെയെങ്കിലും വിട്ടുകിട്ടാനും വിവാഹ മോചനത്തിനും കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നടപടികള്‍ കാത്ത് കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം ഏകലവ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മനു അറിഞ്ഞത്. ഉടൻ മനു വർക്കലയിലെ ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് ഇതിനകം മാറ്റിയിരുന്നു. ആംബുലൻസിൽ വെഞ്ഞാറമൂട് ആശുപത്രിയിലെന് കുഞ്ഞിനെ എത്തിച്ചതെന്ന് അവിടെ നിന്നും മനു അറിഞ്ഞു. വെഞ്ഞാറമൂട്ടില്‍ മനു കുഞ്ഞിനെ കാണാതെ വിഷമിക്കുമ്പോഴാണ് ഉടന്‍ വലിയകുന്നിലെത്താന് രജീഷിന്റെ കോളെത്തിയത്.
വലിയകുന്നിലെത്തിയ മനുവിന് ഏകലവ്യന് മരിച്ചുവെന്ന വാര്‍ത്തയാണ് കേള്‍ക്കാനായത്. കുഞ്ഞിന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ മനു അവന്റെ തലയില്‍ തലോടുമ്പോഴാണ് പിന്‍വശം മുഴച്ചിരിക്കുന്നതായി കണ്ടത്. തുടര്‍ന്ന് ശരീരം മുഴുവൻ മര്‍ദ്ദനത്തിന്റെ പാടുകളും ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കുഞ്ഞിന്റെ മരണത്തില്‍ മനുവിനും ആശുപത്രിയിലെ മറ്റു രോഗികൾക്കും സംശയമായി. തുടർന്ന് പോലീസിലറിയിക്കുകയും ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഉത്തരയേയും രജീഷിനെയും തടഞ്ഞുവച്ചു.
പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദിവസങ്ങള്‍നീണ്ട ക്രൂരമര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments