NattuvarthaLatest News

മര്‍ദ്ദനമേറ്റ് ചെറുകുടല്‍ പൊട്ടി, തലച്ചോറില്‍ രക്തസ്രാവം; രണ്ടര വയസുകാരന്റെ മരണത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍

വര്‍ക്കല: രണ്ടര വയസുകാരന്റെ മരണത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കുട്ടിയുടെ പിതാവ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി മനു നല്‍കിയ പരാതിയിലാണ് അമ്മ ഉത്തരയും(21) കാമുകന്‍ രജീഷും അറസ്റ്റിലായത്. ഇവരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് രണ്ടര വയസുകാരന്‍ ഏകലവ്യന്‍ മരിക്കാനിടയായതെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദനമേറ്റ് കുട്ടിയുടെ ചെറുകുടല്‍ പൊട്ടുകയും തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്‌തെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വയറു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഏകല്യവനെ ആശുപത്രിയില്‍ കൊണ്ടു പോയത്.

ഏകലവ്യന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തര മകനെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ അവശനിലയിലായ കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മരണം. ആശുപത്രിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മനു മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. മനുവുമായി പിണങ്ങി ഉത്തര രണ്ട് മാസമായി രജീഷിനൊപ്പമാണ് വാടകവീട്ടില്‍ കഴിയുന്നത്. കുട്ടിയെ ഒഴിവാക്കി രജീഷിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഉത്തര ക്രൂരത കാട്ടിയതെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button