പിറവം: വയോധികനെ സിമന്റ് കട്ടയ്ക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പിറവം ടൗണില്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ പാര്‍പ്പാംകോട് കണ്ടംകരിക്കല്‍ കൃഷ്ണന്‍കുട്ടി (70) ആണ് മരിച്ചത്. സിമന്റ് കട്ടയ്ക്ക് തലയ്ക്ക് ഇടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments