തിരുവനന്തപുരം: ഇന്നലെ കോടതി ഉത്തരവിനെ തുടർന്ന് കൂട്ടത്തോടെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ഇന്ന് സംസ്ഥാനത്താകെ കുറഞ്ഞത് അറുനൂറോളം സര്‍വീസുകള്‍ ഉണ്ടാകില്ല എന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍. ചുരുക്കത്തിൽ ഇന്ന് കെ.എസ്.ആര്‍.ടി.സിയുടെ നാലില്‍ ഒന്ന് സര്‍വീസുകള്‍ മുടങ്ങും. തലസ്ഥാനത്ത് കഴിഞ്ഞദിവസം റദ്ദാക്കേണ്ടി വന്നത് 193 സര്‍വീസുകളാണ്.
സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് അധിക സമയം ജോലി ചെയ്യുന്നതിനായി ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്തെങ്കിലും മിക്കയിടത്തും ആരും ഇതിന് തയാറായില്ല. അതേസമയം പി എസ് സി റാങ്ക് പട്ടികയിലുളള 250 പേര്‍ക്ക് മാത്രമേ ഇതുവരെ നിയമന ഉത്തരവ് നല്‍കാന്‍ സാധിച്ചിട്ടുളളു. 3861 എംപാനല്‍ ജീവനക്കാരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.
Post Your Comments