ഷില്ലോങ്: അനധികൃത ഖനനം നടന്നു കൊണ്ടിരുന്ന മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 ഒാളം തൊഴിലാളികളെ അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിലും കണ്ടെത്താനാവാതെ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും . 320 അടി ആഴമുള്ള ഖനിയിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്.
മേഘാലയയില്‍ നിന്നുള്ള മൂന്ന് പേരും അസം സ്വദേശികളായ പത്ത് പേരുമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. അനധികൃതമായുളള ഖനനം നടത്തിയതിന് ഖനി ഉടമയ്ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊട്ടടുത്ത നദിയിലെ വെള്ളം ഖനിയ്ക്കുള്ളിലേക്ക് കയറി എഴുപത് അടി ഉയരത്തിലാണ് വെള്ളം നിന്നിരുന്നത്. ഇത് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കിയിരുന്നു. . ഇപ്പോള്‍ പമ്പിംങ്ങിലൂടെ വെള്ളം 30 അടിയിലേക്ക് എത്തിക്കാന്‍ സാധിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.
അപകടം നടന്ന സ്ഥലത്ത് നിന്ന് ഖനിതൊഴിലാളികള്‍ ഉപയോഗിക്കുന്ന മൂന്ന് ഹെല്‍മെറ്റ് കണ്ടെടുത്തിട്ടുണ്ട്. 2014 ഏപ്രിലില്‍ ദേശിയ ഹരിതട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.
Post Your Comments