കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കുവൈത്തിൽ കടയിൽ ജീവനക്കാരനായിരുന്ന മുടപ്പല്ലൂർ ചല്ലുവടി മണി–ചന്ദ്രിക ദമ്പതികളുടെ മകൻ സതീഷ് (38) ആണ് മരിച്ചത്. അസുഖബാധിതനായി നാട്ടിൽ വന്നു ചികിത്സയ്ക്കു ശേഷം ആറു മാസം മുൻപാണു തിരികെ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കും സംസ്കാരം രാവിലെ 8നു പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: അനിത. മക്കൾ: അശ്വിൻ, നിവേദ്യ
Post Your Comments