KeralaLatest NewsIndia

ലുക്ക്ഔട്ട് നോട്ടീസും ആൽബവും ശബരിമലയിൽ മാത്രം: പോപ്പുലർ ഫ്രണ്ടിന്റെ ഹൈക്കോടതി മാർച്ചിൽ കേസെടുത്ത 3000 പേരിൽ അറസ്റ്റ് ചെയ്തത് വെറും 56 പേരെ

ആയിരക്കണക്കിന് ഭക്തരെ അറസ്റ്റ് ചെയ്ത സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വീകരിച്ചത് മൃദു സമീപനമെന്ന് ആരോപണം.

തിരുവനന്തപുരം : ശബരിമലയിൽ ലുക്കൗട്ടും ആൽബവും പുറത്തിറക്കി ആയിരക്കണക്കിന് ഭക്തരെ അറസ്റ്റ് ചെയ്ത സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വീകരിച്ചത് മൃദു സമീപനമെന്ന് ആരോപണം. ഹാദിയ കേസിൽ വിധി പറഞ്ഞ ഹൈക്കോടതിക്കെതിരെ പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും നടത്തിയ പ്രതിഷേധത്തിൽ 3000 പേർക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തത് വെറും 56 പേരെയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 62 പേരെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന്റെ രേഖകൾ ഒരു ചാനൽ പുറത്തു വിട്ടു.

 

2017 മേയ് 29 നു നടന്ന മാർച്ചിനെ തുടർന്നെടുത്ത കേസിൽ ഒന്നര വർഷം കഴിഞ്ഞിട്ടും കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല. സർക്കാർ ശബരിമല വിഷയത്തിൽ നിരപരാധികളായ അയ്യപ്പ ഭക്തരുടെ ചിത്രം ആൽബമാക്കി മാദ്ധ്യമങ്ങൾക്ക് കൊടുത്താണ് അറസ്റ്റുകൾ നടത്തിയത്. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തു. പലരേയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടു വളഞ്ഞാണ് പിടികൂടിയത്. കടുത്ത വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുകയും ചെയ്തു.കടപ്പാട് : ജനം ടി വി

shortlink

Related Articles

Post Your Comments

Related Articles


Back to top button