സന്നിദാനം: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരുന്ന നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായിതുടങ്ങുന്നു. സമിതിയുടെ നിര്‍ദേശ പ്രകാരമാണ് സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ ഭാഗികമായി നീക്കം ചെയ്തത്. ഇപ്പോള്‍ നിലയ്ക്കല്‍-പമ്പ കെ.എസ്.ആ.ര്‍.ടി.സി സര്‍വീസുകളില്‍ ‘ടു-വേ’ ടിക്കറ്റ് നിബന്ധന ഒഴിവാക്കിയിരിക്കുകയാണ്.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക്, ഒരുമിച്ച് ടിക്കറ്റ് എടുക്കണമെന്നയിരുന്നു കെ.എസ്.ആര്‍.ടി.സി നിബന്ധന. ഇത് ഒഴിവാക്കണമെന്നായിരുന്നു നിരീക്ഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. തുടര്‍ന്ന് ഇവരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണമാണ് ഇപ്പോള്‍ ടിക്കറ്റ് നല്‍കുന്നത്.
എന്നാല്‍ പോലീസുകാരുടെ താമസ ബാങ്കറുകള്‍ സ്ഥലം ശീതീകരിക്കാനുള്ള നിര്‍ദ്ദേശം ഇതുവരെയും നടപ്പിലായിട്ടില്ല. ഇരുമ്പ് കൊണ്ടുള്ള കണ്ടെയ്‌നര്‍ മുറികളില്‍ ആണ് പോലീസുകാരുടെ താമസം. ഇവിടെ കടുത്ത ചൂടാണ് ഇവര്‍ അനുഭവിക്കേണ്ടി വരുന്നത്.
Post Your Comments