Latest NewsKeralaIndia

വനിതാ മതിലിൽ സഹകരിച്ചാൽ ബാലകൃഷ്ണപിള്ളയെ എൻഎസ്എസിൽ അടുപ്പിക്കില്ലെന്ന് ആവർത്തിച്ച് സുകുമാരൻ നായർ

ശബരിമലയിൽ യുവതീ പ്രവേശനം പരാജയപ്പെട്ടതിനാലാണ് നവോത്ഥാനം എന്ന ഓമനപ്പേരിട്ട പരിപാടിയുമായി സർക്കാർ വരുന്നത്.

തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയും മകൻ കെബി ഗണേഷ് കുമാറും വനിതാ മതിലിനോട് സഹകരിച്ചാൽ അവരെ എൻഎസ്എസ്നോട് സഹകരിപ്പിക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവർത്തിച്ചു . മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് സുകുമാരൻ നായരുടെ പ്രതികരണം. ‘ശബരിമലയിൽ യുവതീ പ്രവേശനം പരാജയപ്പെട്ടതിനാലാണ് നവോത്ഥാനം എന്ന ഓമനപ്പേരിട്ട പരിപാടിയുമായി സർക്കാർ വരുന്നത്.’

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ തകർക്കാനുള്ള ഗൂഢ തന്ത്രമാണ് വനിതാ മതിലെന്നും സുകുമാരൻ നായർ നേരത്തെ പ്രതികരിച്ചിരുന്നു. ‘നവോത്ഥാനമാണെങ്കിൽ അതിന് വനിതകളെ മാത്രം പങ്കെടുപ്പിച്ചാൽ പോരല്ലോ , നവോത്ഥാനം എല്ലാവർക്കും വേണ്ടതല്ലേ. മുഖ്യമന്ത്രി ജന പ്രതിനിധിയാണ് . അദ്ദേഹം ഒരു ഭരണാധികാരി എന്ന നിലയിലല്ല ജനങ്ങളെ കൈകാര്യം ചെയ്യുന്നത് . ധാർഷ്ട്യമാണിത് . അതിന്റെ ഫലം അവർ അനുഭവിക്കും.’

‘ഡിസംബർ 26 എന്നു പറയുന്നത് ശബരിമലയെ സംബന്ധിച്ചും ഹിന്ദു വിശ്വാസികളെ സംബന്ധിച്ചും ഒരു നല്ല ദിവസമാണ്. അന്ന് ഈശ്വരപരമായ കാര്യങ്ങൾ ആരു ചെയ്താലും വിശ്വാസികൾ അതിൽ സഹകരിക്കുന്നതിൽ തെറ്റില്ലെന്നു’ കർമ്മ സമിതിയുടെ അയ്യപ്പ ജ്യോതി പരിപാടിയെ പേരെടുത്തു പറയാതെ സുകുമാരൻ നായർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button