കഴിഞ്ഞ ശനിയാഴ്ച ‘ഈസ്റ്റ് കോസ്റ്റ് ഡെയിലി’യില്‍ ‘പോലീസ് വേഷത്തില്‍ 15 കോടിയോളം മോഷ്‌ടിച്ചു; കവർച്ച തലവന്‍ അറസ്റ്റില്‍‘ എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയോടൊപ്പം ‘യഥാര്‍ത്ഥത്തില്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തിരുന്ന ചിത്രത്തിന്’ പകരം മറ്റൊരാളുടെ (പി.കെ. ബിജു കുമാര്‍, കക്കോപ്രത്ത് ഹൗസ്, ചേലേരി, മയ്യില്‍, കണ്ണൂര്‍) ചിത്രമാണ് ചില ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്ഫോമുകളില്‍ വന്നിരുന്നത്. മനപൂര്‍വമുണ്ടായ പിഴവല്ല എന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. എങ്കിലും ഇത് എങ്ങനെ സംഭവിച്ചു എന്നതില്‍ കൂടുതല്‍ വ്യക്തതയുണ്ടാകേണ്ടതുണ്ട്. അതിന്റെ പരിശോധനകള്‍ നടന്നുവരികയുമാണ്.
പ്രശ്നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നിരുന്നാല്‍ തന്നെയും പ്രസ്തുത വാര്‍ത്തയില്‍ തെറ്റായ ഫോട്ടോ വന്നതുമൂലം പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടിലും മനോവിഷമത്തിലും ഈസ്റ്റ് കോസ്റ്റ് ഡെയിലി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
എന്ന്
എഡിറ്റര്‍
Post Your Comments