ലണ്ടന്‍: പരിശീലകൻ ഹോസെ മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കി. സീസണില്‍ ക്ലബിന്റെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിലെ കാരണം. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടതോടെ ആരാധകര്‍ക്ക് ഇടയില്‍ ശക്തമായ പ്രതിഷേധം ഉയരുകയും കോച്ചിനെ പുറത്താക്കിയതായി ഔദ്യോഗികമായി അറിയിക്കുകയുമായയിരുന്നു.
Manchester United has announced that Jose Mourinho has left the Club.
We would like to thank him for his work during his time at Manchester United and wish him success in the future. #MUFC
— Manchester United (@ManUtd) December 18, 2018
മൗറീഞ്ഞോയും താരങ്ങളും തമ്മിലുള്ള പ്രശ്നവും അദ്ദേഹത്തെ പുറത്താക്കാന്‍ കാരണമായി. 18 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ആദ്യ അഞ്ചില്‍ പോലും എത്താന്‍ യുണൈറ്റഡിനായിട്ടില്ല. മൂന്ന് വര്‍ഷമായി മൗറീഞ്ഞോ യുനൈറ്റഡിനൊപ്പമുണ്ട്. ഒരു യൂറോപ്പ ലീഗ് കിരീടവും ഒരു ലീഗ് കപ്പ് കിരീടവും മാത്രമാണ് മൂന്ന് സീസണില്‍ മൗറീഞ്ഞോയ്ക്ക് അഭിമാനിക്കാനാവുന്ന നേട്ടം.
Post Your Comments