കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സംഭവത്തില്‍ പുതിയ ഭീഷണി സന്ദേശം വന്നതായി ഉടമ നടി ലീന മരിയ പോള്‍. . തിങ്കളാഴ്ച ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഭീഷണി വന്നതെന്ന് നടി പോലീസിന് മൊഴി നല്‍കി.
നേരത്തെ തനിക്ക് രവി പുജാരിയുടെ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും ഇതിന് ശേഷമാണ് ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായിരിക്കുന്നതെന്നും ലീന പോലീസിനോട് പറഞ്ഞു.എന്നാല്‍ ഭീഷണിമുഴക്കിയവര്‍ തന്നെയാണോ വെടിവെപ്പ് നടത്തിയതെന്ന കാര്യം തനിക്കുറപ്പില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇന്നലെ മുതല്‍ പനമ്പള്ളി നഗറിലുള്ള തന്റെ സ്ഥാപനം അടച്ചിടണമെന്ന ഭീഷണി സന്ദേശമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ലീന മൊഴി നല്‍കി.
ലീന നല്‍കിയ മൊഴികള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
Post Your Comments