Latest NewsIndia

വാഗ്ദാനമായ 15 ലക്ഷം ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി  : കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാമായ 15 ലക്ഷം രൂപ ഒാരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുമെന്നും പക്ഷേ അതിന് സമയം അനുവദിക്കണമെന്നും കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുതെന്ന് രാം ദാസ് അതാവാലെ വിശദമാക്കി. ഇതിനായിട്ടാണ് റിസര്‍വ്വ് ബാങ്കിനോട് പണം ആവശ്യപ്പെട്ടത് അവര്‍ പണം തന്നില്ല. ഈ പണം ലഭിക്കാന്‍ ചില സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നും രാം ദാസ് അതാവാലെ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് 15 ലക്ഷം വാഗ്ദാനം പാലിക്കപ്പെടുമെന്നും പക്ഷേ അല്‍പ്പം വെെകുമെന്നും അറിയിച്ചത്.

‘ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ… വിദേശ മദ്യം കഴിക്കാം’ എന്ന രാം ദാസ് അതാവാലെയുടെ ആഹ്വാനം തുടങ്ങി ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ അതാവാലെ നടത്തിയുരുന്നു. രാഹുല്‍ ഗാന്ധിയോട് ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മഹാത്മാ ഗാന്ധിയുടെ സ്വപ്നം സാക്ഷാല്ഡകരികരിക്കണമെന്നും അതാവാലെ പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button