ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോടതി വിധി വന്നതിന് പിന്നാലെയാണ് സജ്ജന്‍ കുമാറിന്റെ രാജി. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കുന്നതായി അറിയിച്ച് കത്തു നല്‍കിയത്.
മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ദില്ലിയില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സജ്ജന്‍ കുമാര്‍ നേതൃത്വം വഹിച്ചുവെന്നതാണ് കേസ്.
1984 നവംബര്‍ ഒന്നിന് രാജ് നഗറിലെ അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജന്‍ കുമാറിനെ ശിക്ഷിച്ചത്. ‘എനിക്കെതിരായ ഡല്‍ഹി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താന്‍ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്നാണ്’ സജ്ജന്‍ കുമാര്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തിന്റെ ഉള്ളടക്കമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments