Specials

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്രിസ്തുമസ് കാര്‍ഡ്‌ ഇങ്ങനെ ആയിരുന്നു

ലോകത്തിലെ ആദ്യത്തെ ക്രിസ്തുമസ് കാർഡ് അയച്ചിരിക്കുന്നത് 1843 ലാണ്. നൂറ്റി അറുപത്തിയേഴ്‌ വര്ഷങ്ങള്ക്കു മുൻപായിരുന്നു ഈ കാര്ഡായച്ചിരിക്കുന്നത്. സര്‍വന്റ് സര്‍ ഹെന്റി കോള്‍ ആണ് ഈ കാര്‍ഡ്‌ സ്വായത്തമാകിയത്. ആദ്യകാലങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ ആയിരുന്നു ക്രിസ്മസ് കാര്‍ഡുകളില്‍ ഉപയോഗിച്ചിരുന്നത് എന്നാലും പിന്നീട് അത് മതപരമായ കെട്ടുപാടുകള്‍ പൊട്ടിച്ചു ജനകീയമായിത്തീരുകയായിരുന്നു.

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക്‌ സമാധാനം; എന്ന വാക്കാണ്‌ ക്രിസ്തുമസ്‌ കാർഡുകളിലേക്ക്‌ പടരുന്നത്‌. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാർഡുകളിൽ പതിപ്പിച്ചിരുന്നത്‌. എന്നാൽ ക്രിസ്തുമസ്‌ ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ്‌ ക്രിസ്തുമസ്‌ കാർഡുകൾ അണിയിക്കുന്നത്‌.

മതേതരമായ ആഘോഷങ്ങൾക്കാണ്‌ ക്രിസ്തുമസ്‌ നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ്‌ ആഘോഷങ്ങൾ നടക്കാറുണ്ട്‌. അതുകൊണ്ടു തന്നെ ഇപ്പോൾ ക്രിസ്തുമസ് ന്യൂ ഇയർ ആശംസാ കാർഡുകൾ വ്യാപകവുമാണ്. മുൻപ് തപാൽ വഴിയായിരുന്നു വന്നതെങ്കിൽ ഇപ്പോൾ ഇ കാർഡുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button