ഷാര്‍ജ : ലിഫ്റ്റില്‍ വെച്ച് അപരിചിതനായ അറബ് യുവാവ് മൊബെെല്‍ നമ്പര്‍ ചോദിച്ചതിനും ശരീരത്തില്‍ സ്പര്‍ശിച്ചതിനും യുവതി കോടതിയില്‍ പരാതിപ്പെട്ടു. ഷാര്‍ജ കുറ്റകൃത്യങ്ങളില്‍ വാദം കേല്‍ക്കുന്ന കോടതിയാണ് കേസ് കേട്ടത്. രാത്രി ഒന്‍പത് മണിക്ക് ഒരു കെട്ടിടത്തിന്‍റെ ലിഫ്റ്റില്‍ വെച്ച് യുവാവ് തന്നോട് വ്യക്തിപരമായി ഉപയോഗിക്കുന്ന മൊബെെല്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് തോളില്‍ സ്പര്‍ശിക്കുകയും ചെയ്തെന്ന് യുവതി കോടതിയില്‍ ബോധിപ്പിച്ചു .
ശല്യം ഏറിയപ്പോള്‍ താന്‍ വിവാഹിതയാണെന്ന് പറഞ്ഞെങ്കിലും അത് ചെവിക്കൊളളാതെ വീണ്ടും ആവര്‍ത്തിച്ചതായും യുവതി കോടതിക്ക് മുമ്പാകെ അറിയിച്ചു. അനുവാദമില്ലാതെ തോളില്‍ സ്പര്‍ശിച്ചതോടെ വളരെ ഭയപ്പെട്ടാണ് ലിഫ്റ്റില്‍ നിന്ന് ഇറങ്ങുന്നത് വരെ നില്‍ക്കേണ്ടി വന്നതെന്നും അവര്‍ .
എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്ത വ്യക്തി യുവതി കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ നിരാകരിച്ചു. വിവാഹിതയാണെന്ന് അറിയിച്ചതിന് ശേഷം മൊബെെല്‍ നമ്പര്‍ ചോദിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങിയെന്നും അനുവാദമില്ലാതെ യുവതിയെ സ്പര്‍ശിച്ചില്ലെന്നും അറബ് യുവാവ് കോടതിയില്‍ വാദിച്ചു.
തുടര്‍ന്ന് എതിര്‍കക്ഷിയെ കൂടുതല്‍ ഉപദ്രവിക്കാന്‍ മുതിരുന്നില്ലെന്ന് യുവതി കോടതിയോട് അറിയിച്ചു. തുടര്‍ന്ന് പ്രതിഭാഗത്തെ അഭിഭാഷകന്‍ തന്‍റെ കക്ഷി ഈ കേസില്‍ നിരപരാധിയാണെന്നും നിരുപാധികം വിട്ടയക്കണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചു. അടുത്തമാസം ജനുവരി 9 തിലേക്ക് വാദം കേള്‍ക്കുന്നതിനായി കേസ് നീട്ടിയിരിക്കുകയാണ് കോടതി.
Post Your Comments