കൊച്ചി: കേരളത്തിലേയ്ക്ക് സ്പെഷ്യല്‍ ട്രെയിനില്ലാത്തതിനാല്‍ മറുനാടന്‍ മലയാളികള്‍ ക്രിസ്മസിന് നാട്ടിലെത്താന്‍ ബുദ്ധിമുട്ടും. ഓണം, ക്രിസ്മസ് പോലുള്ള ആഘോഷ വേളകളില്‍ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാറുണ്ട്. എന്നാല്‍ അടുത്തകാലത്തായി സ്പെഷ്യല്‍ ട്രെയിനിന് പകരം സുവിധാ ട്രെയിനുകളാണ് അനുവദിക്കാറ്. സുവിധാ ട്രെയിനില്‍ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടും. ചില ഘട്ടങ്ങളില്‍ ഇത് വിമാന നിരക്കിനേക്കാള്‍ കൂടും. മുംബൈ, ഡല്‍ഹി, ബംഗളൂരു, ചെന്നൈ ഭാഗത്തുനിന്ന് നാട്ടിലേക്ക് വരാനാണ് ടിക്കറ്റില്ലാതെ ബുദ്ധിമുട്ടുന്നത്. സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം ആഴ്ചകള്‍ക്ക് മുമ്പേ ടിക്കറ്റ് റിസര്‍വേഷന്‍ പൂര്‍ത്തിയായി.
ദീര്‍ഘദൂര ട്രെയിനുകളിലെല്ലാം ജനുവരി രണ്ടാം വാരംവരെ ടിക്കറ്റ് റിസര്‍വായി. ബംഗളൂരു ഭാഗത്തേക്ക് കണ്ണൂരില്‍നിന്ന് വിമാന സര്‍വീസ് ആരംഭിച്ചത് നേരിയ ആശ്വാസമായി.
Post Your Comments