ന്യൂഡൽഹി: 22 കാരനായ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ തലയില്ലാത്ത മൃതദേഹം ദില്ലിയിലെ മയൂര്‍ വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തി. മൃതദേഹം കണ്ട വഴിയാത്രക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന് അടുത്ത് തന്നെയായി ബാബ്ലൂവിന്റെ തലയും പൊലീസ് കണ്ടെത്തി.
ബീഹാറില്‍ നിന്നുള്ള 22 കാരനായ ബാബ്ലൂ എന്നയാളുടെ മൃതദേഹമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബാബ്ലൂവിന്റെ കൂടെ താമസിച്ചിരുന്ന സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായതെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Post Your Comments