![srilankan-malayali](/wp-content/uploads/2018/12/srilankan-malayali.jpg)
കൊല്ലം •തന്റെ കുടുംബത്തിന്റെ വേരുകള്‍ തേടി ശ്രീലങ്കന്‍ യുവതി കൊല്ലത്തെത്തി. ശ്രീലങ്കന്‍ സ്വദേശിനിയായ കയല്‍വിളിയാണ് തന്റെ മുത്തച്ഛന്റെ ബന്ധുക്കളെ തേടി കൊല്ലത്തെത്തിയത്. യുവതിയുടെ ഭര്‍ത്താവ് ഹരിലാല്‍ മലയാളിയാണ്. ഇദ്ദേഹവും യുവതിയുടെഉദ്യമത്തിന് കൂട്ട് പകരാനായി ഒപ്പമെത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ വ്യവസായാവശ്യത്തിനെത്തിയ ഹരിലാല്‍ കയല്‍വിളിയെ കണ്ട് ഇഷ്ടപ്പെട്ട് കല്ല്യാണം കഴിക്കുകയായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്താണ് തന്റെ മുത്തച്ഛന്റെ ബന്ധുക്കള്‍ കേരളത്തിലാണെന്ന് കയല്‍വിളി മനസ്സിലാക്കിയത്.
കയല്‍വിളിയുടെ മുത്തച്ഛന്‍ ചെല്ലപ്പന്‍ പിള്ള വര്‍ഷങ്ങള്‍ക്ക് മുന്‍പേ നാടുവിട്ട് ശ്രീലങ്കയില്‍ എത്തിയതാണ്. പിന്നീട് ഇദ്ദേഹത്തിന്റെ അനിയന്‍ രാമന്‍ വേലുപിള്ളയും 1964 ഓട് കൂടി സഹോദരനെ അന്വേഷിച്ച് ശ്രീലങ്കയിലെത്തി. പിന്നീട് ഇവര്‍ നാട്ടിലേക്ക തിരിച്ച് പോയില്ല. കുറച്ചുകാലം കേരളത്തിലുള്ള ബന്ധുക്കളുമായി കത്തിടപാട് നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെല്ലപ്പന്‍ പിള്ളയും രാമന്‍ പിള്ളയും ശ്രീലങ്കയില്‍ വെച്ചു മരിച്ചു.
1964 ല്‍ രാമന്‍വേലു പിള്ള ശ്രീലങ്കയിലേക്ക് വരാന്‍ ഉപയോഗിച്ച പാസ്‌പോര്‍ട്ട് മാത്രമാണ് ഇവര്‍ക്ക് ബന്ധുക്കളെ കണ്ടു പിടിക്കാനുള്ള ഏക പിടിവള്ളി. കൊല്ലം ഭാഗത്താണ് മുത്തച്ഛന്റെ ബന്ധുക്കള്‍ ഉണ്ടാവാന്‍ സാധ്യതയെന്നാണ് ഇവരുടെ പ്രതീക്ഷ. തങ്ങളുടെ കുടുംബത്തിലെ പുതു തലമുറയെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് കയല്‍വിളി. 7902270079
Post Your Comments