തിരുവനന്തപുരം: സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം പോലും സംരക്ഷിക്കാത്ത സിപിഎം കേരളത്തിലെ വനിതകളുടെ ആത്മാഭിമാനത്തിനായി മതില്‍ സൃഷ്ടിക്കാന്‍ ധാര്‍മ്മികമായി എന്ത് അവകാശമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ പോലും മാനം സംരക്ഷിക്കാത്ത സി.പി.എം ഇപ്പോള്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വനിതാ മതില്‍ തീര്‍ക്കുന്ന തിരക്കിലാണ്.
പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ പാര്‍ട്ടിയുടെ വനിതാ നേതാവ് പരാതിപ്പെട്ടപ്പോള്‍ ശശിയെ സംരക്ഷിക്കുകയും പരാതിക്കാരിയെ പ്രതിയാക്കാന്‍ ശ്രമിക്കുകയുമാണ് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ ചെയ്തിരിക്കുന്നത്. ഇതാണോ സി.പി.എം പറയുന്ന നവോത്ഥാന മൂല്യമെന്ന് ചെന്നിത്തല ചോദിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതിയോട് ശശി മോശമായി പെരുമാറിയെന്നാണ് ആരോപണം.
ഇതിന് ദൃക്‌സാക്ഷികളുണ്ടോ എന്ന കമ്മീഷന്റെ ചോദ്യം അപഹാസ്യവും യുക്തിരഹിതവും സാമാന്യബോധത്തെയും വെല്ലുവിളിക്കുന്നതുമാണ്. ഇങ്ങനെയുള്ള ഒരു പാർട്ടിക്ക് എന്ത് ധാർമ്മികതയാണ് കേരളത്തിലെ വനിതകൾക്കായി വനിതാ മതിൽ കെട്ടുവാൻ എന്നും ചെന്നിത്തല ചോദിക്കുന്നു.
Post Your Comments