ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം പ്രഥമ വാഗ്ദാനമായ കാര്‍ഷിക കടം എഴുതി തളളിയ സന്തോഷ പങ്കുവെച്ചതിനൊപ്പം മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ കൂടി ഉടനെ തന്നെ കാര്‍ഷിക കടം എഴുതി തള്ളുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. വണ്‍ ഈസ് ഡണ്‍ റ്റൂ ഈസ് ഗോയിങ്ങ് എന്നാണ് രാഹുലില്‍ ട്വിറ്ററില്‍ എഴുതിയത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ് അധികാരമേറ്റയുടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിനോടു പ്രതികരിക്കുകയായിരുന്നു രാഹുല്‍. രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ എഴുതിതള്ളിയത്. മുഖ്യമന്ത്രി കമല്‍നാഥിന്റെ ഒൗദ്യോഗിക ഉത്തരവാണിത്.
CM, Madhya Pradesh, waives farm loans.
1 done.
2 to go.
— Rahul Gandhi (@RahulGandhi) December 17, 2018
Post Your Comments