ന്യൂഡൽഹി : റാഫേൽ അഴിമതിയിൽ സുപ്രീംകോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം. സംഭവവുമായി ബന്ധപ്പെട്ട് പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനെതിരെ അവകാശലംഘനത്തിനു സി.പി.മ്മും ആർ.ജെ.ഡി.യും മുന്നോട്ടുവന്നിട്ടുണ്ട്.
വിമാന വിലയെ കുറിച്ചുള്ള വിവരങ്ങൾ സി എ ജി പരിശോധിച്ചതാണെന്നും സി എ ജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മുന്നിൽ വന്നിട്ടുള്ളതാണെന്നും സുപീംകോടതി വിധിയിൽ പറയുന്നുണ്ട്. എന്നാൽ സി.എ.ജി റിപ്പോർട്ട് കണ്ടിട്ടില്ലെന്നാണ് പിഎസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ വ്യക്തമാക്കിയത്. വിധിയിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. ജെപിസി അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. പാർലിമെന്റ് പ്രക്ഷുബ്ധമാകാനാണ് സാധ്യത. അതിനിടെ മുത്തലാഖ് ബിൽ വീണ്ടും കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
Post Your Comments