ഒമാൻ: മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദേശികള്‍ക്ക് റെസിഡന്റ് കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധന ഫീസ് ഒമാന്‍ ആരോഗ്യ മന്ത്രാലയം വര്‍ധിപ്പിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മെഡിക്കല്‍ പരിശോധന ഫീസ് പത്ത് റിയാലില്‍നിന്ന് 30 റിയാല്‍ ആയും പൊതുമേഖലയില്‍ ജോലി ചെയ്യുന്നന്നവര്‍ക്ക് ഇതേ സേവനത്തിനുള്ള ഫീസ് പത്ത് റിയാല്‍ ആയും വര്‍ധിപ്പിച്ചു.
വിദേശികള്‍ക്ക് ഒമാനിലെയോ രാജ്യത്തിന് പുറത്തെയോ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഫീസ് 500 ബൈസയില്‍നിന്ന് രണ്ട് റിയാലായും ഉയര്‍ത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി ഒന്ന് മുതലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പ്രാബല്യത്തില്‍ വരുക.
Post Your Comments