തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ പല സംഘടനകളും പിന്മാറിയതിന്റെ ക്ഷീണം തീർക്കാൻ മഞ്ജു വാര്യരെ പോലെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ സർക്കാരിന് ആശ്വാസമായിരുന്നു. സൈബർ സഖാക്കൾ ഇതിനെ വലിയ ആവേശത്തോടെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം മഞ്ജുവിന്റെ പിന്മാറ്റം ഇവരെ വീണ്ടും പ്രതിസന്ധിയിലാക്കി.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാമതിലിനു പിന്തുണയറിയിച്ചു മഞ്ജു വാരിയര്‍ ഇന്നലെ രാവിലായണ് രംഗത്ത് എത്തിയത്. ‘വുമന്‍സ് വാള്‍’ എന്ന ഫേസ്‌ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് മതില്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ നിലപാട് മാറ്റി. സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്.
ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്ന് മഞ്ജു പറഞ്ഞു. ഇതോടെ സൈബർ സഖാക്കൾ മഞ്ജുവിനെ സംഘിയാക്കി മാറ്റുകയും ചെയ്തു.വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല.
അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നുവെന്നും മഞ്ജു പറഞ്ഞു. ഇടത് സാസംകാരിക നായകര്‍ മാത്രമാണ് വനിതാ മതിലിനെ പിന്തുണച്ചത്. സമൂഹത്തില്‍ നിഷ്പക്ഷരായി അറിയപ്പെടുന്നവര്‍ പോലും മാറി നില്‍ക്കുകയാണ്.
Post Your Comments