കുവൈത്ത് സിറ്റി : വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു. ഇതോടെ കുവൈറ്റില്‍ നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി . കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതിസന്ധി നേരിടുന്ന 79 നഴ്‌സുമാര്‍ക്കാണ് കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ഉറപ്പായത്. താമസരേഖയില്ലാതെ കഴിയുകയായിരുന്ന നഴ്‌സുമാര്‍ക്ക് അവ കൂടാതെ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കരാറടക്കം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അധികൃതരും വ്യക്തമാക്കി.
ഇന്ത്യന്‍ എംബസിയുടെ ഇടപെടലും കൂടാതെ കുവൈറ്റിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നേരില്‍ കണ്ട് നഴ്‌സുമാര്‍ ദുരിതത്തെക്കുറിച്ചു വിശദമാക്കിയിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി കുവൈറ്റ് അധികൃതരെ ഇക്കാര്യം ധരിപ്പിച്ചു. എത്രയും വേഗം പരിഹാരം കാണുമെന്നും മന്ത്രി സുഷമാ സ്വരാജിന് കുവൈറ്റ് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
2015 ല്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്കായി ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് 2016 തുടക്കത്തില്‍ ഇത്രയും നഴ്‌സുമാര്‍ കുവൈറ്റിലെത്തിയത്.
Post Your Comments