കോഴിക്കോട്: വനിതാ മതിലിനെതിരെ തന്‍റെ പൂര്‍ണ്ണമായ യോജിപ്പ് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സ്ത്രീ കളെ ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ അത് നടക്കില്ല എന്ന് സുരേന്ദ്രന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു .
വനിതമതില്‍ പൂര്‍ണ്ണമല്ല. ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. മുന്‍ പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായ വിശദീകരണം നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പണം ഇതിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു. . കോഴിക്കോട് സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യങ്ങളൊക്കെ വ്യക്തമാക്കിയത്.
കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരേയും ആശാ വര്‍ക്കര്‍മാരെയും ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നവോത്ഥാനത്തില്‍ പുരുഷന്‍മാര്‍ക്ക് ഒരു പങ്കും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. ശബരിമലയുടെ പേര് പറഞ്ഞാല്‍ ഒരു സ്ത്രീയും മതിലില്‍ പങ്കെടുക്കില്ല. അതിനാലാണ് വിഷയം മാറ്റി പറയുന്നത്- സുരേന്ദ്രന്‍ പറഞ്ഞു.
പഠനം നടത്തിയതിന് ശേഷം ഹാര്‍ത്തല്‍ നടത്തുക എന്നത് അസാധ്യമാണെന്നും ചില സാഹചര്യങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments