ഷാര്‍ജ : യുഎഇയിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയിൽ കണ്ടെത്തി. ഷാര്‍ജയിലെ താവുനിലാണ് സംഭവം. പ്രദേശത്താകെ ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ എത്തിയ പൊലീസ് നടത്തിയ പരിശോധയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തോളമായി ഫ്ലാറ്റില്‍ താമസിച്ചിരുന്ന 25 വയസുള്ള മൊറോക്കോ സ്വദേശിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.
പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വൈകുന്നേരം ആറ് മണിയോടെ പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.ഇവര്‍ തനിച്ചായിരുന്നു താമസമെന്ന് അടുത്തുള്ള മറ്റ് ഫ്ലാറ്റുകളിലെ താമസക്കാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Post Your Comments