കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് സംഭവത്തിൽ ഉടമ ലീന മരിയ ഇന്ന് പോലീസിന് മൊഴി നല്‍കും. രാവിലെ കൊച്ചിയിലെത്തുന്ന ലീന കമ്മീഷണര്‍ ഓഫീസിലെത്തിയാണ് മൊഴി നല്‍കുന്നത്. മൊഴി ലഭിക്കുന്നതോടെ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
എന്നാൽ വെടിയുതിര്‍ത്ത യുവാക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് നടി ലീന മരിയ പോളിനെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറില്‍ നേരെ രണ്ടംഗസംഘം വെടിയുതിര്‍ത്തത്.ആക്രമണം നടക്കുമ്പോള്‍ ഉടമയായ നടി ലീനാ മരിയാ പോള്‍ സ്ഥലത്തില്ലായിരുന്നു.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് 25 കോടി രൂപ ആവശ്യപ്പെട്ട് അധോലോകനായകന്‍ രവി പൂജാരിയുടെ പേരില്‍ ഫോണ്‍കോള്‍ വരികയും എന്നാല്‍ നടി പണം നല്‍കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തു നിന്നും ലഭിച്ച രവി പൂജാരിയുടെ പേരിലുള്ള കുറിപ്പുമായി അധോലോക നായകന് ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം ചെന്നൈയില്‍ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ കേസും നടിയുടെ പേരിലുണ്ട്. ഈ സംഭവവുമായി അക്രമത്തിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്.
Post Your Comments